13/04/2025 - എസ്പെരാൻസ 2025 - ക്യാരംസ് ടൂർണമെന്റ്
ഈ അവധിക്കാലം പ്രദേശത്തെ കുട്ടികളെ ലഹരി മാഫിയകൾക്കു വിട്ടു കൊടുക്കാതിരിക്കാൻ DYFI നന്തിപുലം മേഖലാ കമ്മിറ്റി ആഹ്വാനം ചെയ്ത നിരവധി പരിപാടികളുടെ ഭാഗമായ കലാകായിക മാമാങ്കം എസ്പെരാൻസ 2025 ലെ ആദ്യ മത്സരമായ ക്യാരംസ് ടൂർണമെന്റ് 12/04/2025 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നന്തിപുലം ബാങ്ക് ഹാളിൽ വച്ച് നടന്നു. DYFI സംസ്ഥാന കമ്മിറ്റി അംഗം സ: കെ. എസ് റോസ്സൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സ: സുജിത് കെ സുധാകരൻ അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി സ: വിഷ്ണു ശിവരാമൻ സ്വാഗതം പറഞ്ഞു. CPIM നന്തിപുലം ലോക്കൽ സെക്രട്ടറി സ: ബെന്നി ചാക്കപ്പൻ ലോക്കൽ കമ്മിറ്റിയുടെ പേരിലും, ലോക്കൽ കമ്മിറ്റിയംഗം സ: കെ എസ് സ്വരാജ് സംഘാടകസമിതിക്ക് വേണ്ടിയും അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖല വൈസ് പ്രസിഡന്റ് സ: അനിക്സ് സണ്ണി നന്ദി രേഖപ്പെടുത്തി.
മേഖല പരിധിയിൽ നിന്നും നിരവധി ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ. അമകൃഷ്ണ KV, ഹരീഷ് എന്നിവർ സമത നന്തിപുലത്തിനു വേണ്ടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി, അലിക്സ് സണ്ണി, അഖിൽ ലോനപ്പൻ എന്നിവർ റെഡ് സ്റ്റാർ ഉപ്പുഴിക്കു വേണ്ടി ഫസ്റ്റ് റണ്ണറപ്പും, രാഹുൽ NS, അക്ഷയ് കൃഷ്ണ എന്നിവർ സമത നന്തിപുലത്തിനു വേണ്ടി സെക്കൻഡ് റണ്ണറപ്പും കരസ്ഥമാക്കി.

1. തത്സമയ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.
2. കൃത്യസമയത്ത് തന്നെ ആരംഭിക്കുന്നതാണ്